GeneralLatest NewsTV Shows

എത്തിപ്പിടിക്കാനാകില്ല എന്ന് കരുതുന്നത് കീഴടക്കണം; മകള്‍ക്ക് ആശംസയുമായി നടി നിഷ

എനിക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്തു തന്ന അമ്മയ്ക്ക് നന്ദി

ഉപ്പും മുളകും എന്ന ഒറ്റ പരമ്പരമതി നടി നിഷ സാരംഗിനെ തിരിച്ചറിയാന്‍. ഈ പരമ്പരയില്‍ നീലിമ എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ നിഷ തന്റെ രണ്ടാമത്തെ മകളായ രെവിത ചന്ദ്രന്റെ ഗ്രാജുവേഷൻ വേളയിൽ കൊടുത്ത ഒരു ഉപദേശം ഇങ്ങനെയാണ് ‘ഇവിടെ നിർത്തരുത് നീ. ഒരുപാട് ദൂരം സഞ്ചരിക്കണം. എത്തിപ്പിടിക്കാനാകില്ല എന്ന് കരുതുന്നത് കീഴടക്കണം’. ഗ്രാജുവേഷൻ ചടങ്ങിലെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് നിഷയുടെ ആശംസ. ബെംഗലുരു ഗാര്‍ഡൻ സിറ്റി യൂണിവേഴ്സിറ്റിയിലാണ് രെവിത പഠിക്കുന്നത്.

തനിക്ക് വേണ്ടി സാധ്യമായത് എല്ലാം ചെയ്തു തന്ന അമ്മയ്ക്ക് മകളും നന്ദി പറഞ്ഞു. ‘എനിക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്തു തന്ന അമ്മയ്ക്ക് നന്ദി. അമ്മ എന്റെ ഭാഗ്യമാണ്. എന്റെ എല്ലാം എല്ലാമാണ് അമ്മ’ രെവിത കുറിച്ചു. അമ്മയെന്ന നിലയില്‍ തനിക്ക് ഒരുപാട് അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും വീണ്ടും വീണ്ടും നിന്നെയോർത്ത് അഭിമാനിക്കാൻ ഇട വരട്ടെ എന്നും നിഷ പറഞ്ഞു.

നിഷയ്ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകളുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.

 

View this post on Instagram

 

Proud moment ?? Congratulation my daughter! Don’t stop here you need to go a long way . Keep proving you can achieve the unachievable. ?❤ Keep making us proud ??? @revuzzzzz ???

A post shared by Nisha Sarangh (@nisha_sarangh) on

shortlink

Related Articles

Post Your Comments


Back to top button