ഫാഷനും സൗന്ദര്യവും ഇല്ലാതെ എന്ത് ചിത്രങ്ങള്‍, പ്രത്യേകിച്ചും താരങ്ങള്‍ക്ക്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാകുകയാണ് നടിയും അവതാരികയുമായ വിന്‍സി അലോഷ്യസ്. ചിക്കന്‍പോക്സ് ബാധിച്ചതിനെ തുടര്‍ന്ന് മുഖത്തു നിറയെ കുരുവുമായി നില്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് വിന്‍സി.
ഇതൊരു വെറും ചിത്രമല്ലെന്നും തന്റെ ജീവിതത്തിന്റെ വഴിത്തിരിവാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് വിന്‍സി കുറിച്ചു. ‘കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21നാണ് എനിക്ക് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചത്. അതെ, ഇതായിരുന്നു എന്റെ അവസ്ഥ. ചില ദുരിതങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. ഞാനെന്തായിരുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്; ഇപ്പോള്‍ എന്താണ് എന്നതിലും ഞാന്‍ സന്തോഷിക്കുന്നു. ഇനിയും ഒരുപാടു മുന്നോട്ടു പോകാനുണ്ട്.’
തന്റെ ഇപ്പോഴത്തെ ചിത്രം കൂടി ചേര്‍ത്ത് വെച്ചാണ് വിന്‍സിയുടെ പോസ്റ്റ്.
ചിക്കന്‍ പോക്സ് ബാധിച്ച മുഖം തുറന്നുകാട്ടാന്‍ തയാറായ വിന്‍സിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.
Post Your Comments