മലയാള സിനിമയുടെ അഭിമാനമായി ഉയരെ എന്ന ചലച്ചിത്രം പ്രേക്ഷക മനസ്സില്‍ സ്പര്‍ശിക്കുമ്പോള്‍ ചിത്രം തന്റെ പ്രിയ ഗുരുവിനു സമര്‍പ്പിച്ച് സംവിധായകന്‍ മനു അശോകന്‍, അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആണ് ഉയരെ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ അതിലളിതമായി ആവിഷ്കരിച്ചപ്പോള്‍ മനു അശോകന്‍ എന്ന നവാഗത സംവിധായകനാണ് അംഗീകരിക്കപ്പെടുന്നത്. തന്റെ അംഗീകാരം ഗുരുനാഥനായ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുകയാണ് അദ്ദേഹത്തിന്റെ അരുമ ശിഷ്യനായ മനു അശോകന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് രാജേഷ് പിള്ളയെ സ്മരിച്ചു കൊണ്ട് മനു അശോകന്‍ അതിവൈകാരികമായ കുറിപ്പ് പങ്കുവച്ചത്.
മനു അശോകന്റെ ഫേസ്ബുക്ക് പോസ്റ്റ്
പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ… എല്ലായിടത്തും നല്ല റിപ്പോർട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്സിങ് ചെയ്ത തീയേറ്ററിൽ അടക്കം നിങ്ങൾ എൻറെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാൻ… പിള്ളേച്ചൻ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏൽപ്പിച്ച രണ്ടാളും സെക്കൻഡ് ഷോ വരെ എൻറെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാൻ പറ്റുന്നില്ല..miss you badly കൂടുതലൊന്നും പറയാൻ പറ്റുന്നില്ല പിള്ളേച്ചാ… ലവ് യു..
Post Your Comments