മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് പാര്‍വതി. തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേത്രിയാണ് പാര്‍വതിയെന്നും പേരിനൊപ്പമുണ്ടായിരുന്ന ‘മേനോന്’ ഉപേക്ഷിച്ചപ്പോള്‍ പാര്‍വതിയോടുള്ള ഇഷ്ടം കൂടിയെന്നും സംവിധായകൻ പാ രഞ്ജിത്ത്. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്.
പെണ് അതിക്രമങ്ങളുടെ ചരിത്രം മലയാളത്തിലെ ആദ്യത്തെ നായികയായ പി.കെ റോസിയില്‍ നിന്നാണ് തുടങ്ങുന്നതെന്നു പറഞ്ഞ രഞ്ജിത്ത് ലൈംഗിക അതിക്രമം പ്രധാനപ്പെട്ട പ്രശ്നം ആകുമ്പോള്‍ തന്നെ അതിനൊപ്പം ചര്‍ച്ചയാകേണ്ടതാണ് ജാതിയെന്നും അഭിപ്രായപ്പെട്ടു. ഇത്തരം അതിക്രമങ്ങള്‍ക്ക് ജാതിയും വര്‍ഗ്ഗവും കൂടി കാരണമാകുന്നുണ്ടെന്നും ജാതിയുടെയും വര്ഗത്തിന്റെയൊപ്പം തന്നെയാകണം ലൈംഗികാതിക്രമവും പെണ് അടിമത്തവും ചര്‍ച്ചയാക്കേണ്ടതും പരിഹാരം ഉണ്ടാക്കണ്ടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Post Your Comments