വീഡിയോ എടുക്കുന്നതിനിടയില്‍ ബോളിവുഡ് സൂപ്പര്‍താരം സല്മാന് മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിയെന്ന പരാതിയുമായി ആരാധകന്. മാധ്യമ പ്രവര്‍ത്തകനായ അശോക് ശ്യാംപാല്‍ പാണ്ഡേയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഡിഎന്‍ നഗര്‍ പോലീസ് താരത്തിനെതിരെ കേസെടുത്തു. ഭാരത് എന്ന സിനിമയുടെ പ്രമോഷന് ഷൂട്ടിന് സല്മാന് സൈക്കിളില്‍ യഷ് രാജ് സ്റ്റുഡിയോയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
സൈക്കിളില്‍ യാത്ര ചെയ്യുന്ന സല്‍മാന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചതായാണ് പരാതി. വീഡിയോ ചിത്രീകരിക്കാന്‍ താന്‍ ബോഡി ഗാര്‍ഡില്‍ നിന്ന് അനുവാദം വാങ്ങിയെന്നും പാണ്ഡേ വ്യക്തമാക്കി. പക്ഷെ അനുവാദമില്ലാതെയാണ് പണ്ഡേ വീഡിയോ എടുത്തതെന്നാണ് സല്‍മാന്റെ ബോഡി ഗാര്‍ഡിന്റെ മൊഴി. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ പരാതി ശരിയല്ലെന്ന് സല്‍മാന്റെ യാത്ര കണ്ടുനിന്ന ഒരാള്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഈ മാധ്യമപ്രവര്‍ത്തകന്റെ മാത്രമല്ല, മറ്റുചിലരുടെ ഫോണുകളും സല്‍മാന്റെ ബോഡി ഗാര്‍ഡുമാര്‍ വാങ്ങിവച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. തിരക്കേറിയ വഴിയില്‍ ഇത്തരത്തില്‍ മൊബൈല്‍ ഷൂട്ട് ചെയ്യുന്നത് ട്രാഫിക് ജാം ഉണ്ടാക്കുന്നതിനാലാണ് ഇത് ചെയ്തതെന്നാണ് സൂചന.
Post Your Comments