നടി എന്ന നിലയില്‍ മാത്രമല്ല മോനിഷ മലയാളികളുടെ ഹൃദയം കവര്‍ന്നത്, നര്‍ത്തകി എന്ന നിലയിലും മോനിഷ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതി നേടിയിരുന്നു, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്താണ് മോനിഷ ജനപ്രീതി നേടിയെടുത്തത്, ചെയ്ത സിനിമകളിലെല്ലാം വിസ്മരിക്കാനകാത്ത അഭിനയ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് മോനിഷ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. മോനിഷയുടെ നൃത്ത വൈഭവം അതി മനോഹരമായി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം. 1992-ല്‍ പുറത്തിറങ്ങിയ കമലദളം മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലും നിര്‍ണായകമായ സിനിമയായിരുന്നു.
സിബി മലയില്‍ – ലോഹിതദാസ്-മോഹന്‍ലാല്‍ ടീമിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ കമലദളത്തില്‍ മികച്ച ഒരു വേഷമാണ് മോനിഷ അവതരിപ്പിച്ചത്. കേരള കലാമണ്ഡലം നൃത്ത വിദ്യാര്‍ഥിനിയായ മാളവിക നങ്ങ്യാര്‍ എന്ന കഥാപാത്രത്തെ ആഴമുള്ള അഭിനയ ചാരുതയോടെ അവതരിപ്പിച്ച മോനിഷ മലയാളത്തിന്റെ വിസ്മരിക്കപ്പെടാനാകാത്ത നടിയായി അടയാളപ്പെടുകയായിരുന്നു. ‘കമലദളം’ സിനിമയുടെ നൂറാം ദിവസ ആഘോഷത്തിന്റെ ഭാഗമായി തന്നെ കെട്ടിപ്പിച്ച് മോനിഷ പറഞ്ഞത് ഇപ്പോഴും ഓര്മ്മയിലുണ്ടെന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ സിബി മലയില്‍.
‘എന്റെ ജീവിതം ധന്യമായി, ജീവിതത്തില്‍ ഇനി എനിക്ക് ഒന്നും ചെയ്യാനില്ല, ചെയ്യാന്‍ ആഗ്രഹിച്ചത് ഈ ഒറ്റ കഥാപാത്രത്തിലൂടെ നേടിയെടുത്തെന്നും’, വളരെ ഇമോഷണലായി മോനിഷ തന്നോട് പങ്കുവെച്ചെന്നും സിബി മലയില്‍ പറയുന്നു. തന്നോട് മോനിഷ അവസനമായി പറഞ്ഞ വാക്കുകള്‍ ഇതാണെന്നും സിബി അതി വൈകാരികതയോടെ വ്യക്തമാക്കി.
Post Your Comments