മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് രംഭ. വിവാഹശേഷം അഭിനയ രംഗത്തു നിന്ന് വിട്ടു നിൽക്കുന്ന താരം വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അത് വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച താരം തന്റെ ഗര്‍ഭകാല ചിത്രങ്ങളും പങ്കുവച്ച് വിവാദങ്ങള്‍ക്ക് മറുപടി നല്‍കി.
ഭർത്താവ് ഇന്ദ്രൻ പദ്മനാഭനും മക്കൾക്കുമൊപ്പം കാനഡയിലാണ് താരത്തിന്റെ താമസം. അടുത്തിടെ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് കൂടി പിറന്ന വിവരവും ഇന്ദ്രൻ പദ്മനാഭന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മൂന്നു മക്കൾക്കുമൊപ്പമുള്ള ഇന്ദ്രന്റെയും രംഭയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍.
Post Your Comments