സിനിമാ മേഖലയില്‍ നടക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇപ്പോഴിതാ തന്നെ വിളിച്ച സംവിധായകന്റെ ഫോണ്‍ നമ്പര്‍ സഹിതം നടി സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍. സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട് വിളിച്ച സഹസംവിധായകൻ അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ ? എന്ന് തന്നോട് ചോദിച്ചെന്നാണ് സജിതയുടെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് താരത്തിന്റെ തുറന്നു പറച്ചില്
കുറിപ്പ്
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97……84
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !
സഹസംവിധായകന്റെ പേരും ഫോൺ നമ്പറും സഹിതം വെളിപ്പെടുത്തിയ താരത്തിന്റെ ധൈര്യത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യൽ മീഡിയ.
Post Your Comments