
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. രാവിലെ തന്നെ സമ്മതിദാന അവകാശം വിനയോഗിച്ച് മാതൃകയായിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ്. താരത്തിനു കന്നി വോട്ടായിരുന്നു ഇത്.
ചാലക്കുടി മണ്ഡലത്തിലാണ് ടൊവിനോ വോട്ട് രേഖപ്പെടുത്തിയത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്എച്ച്എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തത്. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ വോട്ട് ചെയ്ത ശേഷം ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയും ചെയ്തു.
Post Your Comments