GeneralHollywoodLatest News

മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത പ്രതികരണം; അവസാന ചിത്രം ആഘോഷമാക്കാന്‍ മാര്‍വെല്‍ ആരാധകര്‍

ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം'.

താര രാജാക്കന്മാരുടെ ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത സ്വീകാര്യത സ്വന്തമാക്കി മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാനഭാഗം. ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ‘അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം’. കേരളത്തിലെ പ്രീ-റിലീസ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുകയാണ്. റിലീസിന് നാല് ദിവസം ശേഷിക്കെ പ്രധാന കേന്ദ്രങ്ങളിലൊക്കെ ഷോകള്‍ ഹൗസ്ഫുള്‍ ആയിക്കഴിഞ്ഞു.

മാര്‍വെല്‍ ഫാന്‍സ് ഏറെയുള്ള ഒരു നഗരമാണ് തിരുവനന്തപുരം. നഗരപ്രദേശത്ത് മാത്രം 53 പ്രദര്‍ശനങ്ങളാണ് റിലീസ് ദിവസം എന്‍ഡ് ഗെയിമിന്. 53 പ്രദര്‍ശനങ്ങളില്‍ 22 പ്രദര്‍ശനങ്ങള്‍ ഇതിനകം തന്നെ ഹൗസ്ഫുള്‍ ആയിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. റിലീസിന് ശേഷം ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് അഭിപ്രായം മലയാള ചിത്രങ്ങള്‍ക്ക് തിരിച്ചടിയാകും.

ബോക്‌സ്ഓഫീസിലെ രണ്ട് ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍വെല്‍ ചിത്രം ‘ഇന്‍ഫിനിറ്റി വാര്‍’ മുടക്കുമുതലിന്റെ അഞ്ചിരട്ടി ലാഭമാണ് നേടിയത്. അവഞ്ചേഴ്‌സിന്റെ റെക്കോര്‍ഡുകള്‍ എന്‍ഡ്‌ഗെയിം തകര്‍ക്കുമോ എന്ന ആകാംഷയിലാണ് ഹോളിവുഡ് സിനിമാ ലോകവും ആരാധകരും.

shortlink

Post Your Comments


Back to top button