ഷൂട്ടിങ്ങിനിടയില്‍ അപകടത്തില്‍ നടന് പരിക്ക്. ഹൊറര്‍ സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ബോളിവുഡ് താരം വിക്കി കൗശലിന് പരിക്കേറ്റത്. ഗുജറാത്തിലായിരുന്നു ചിത്രീകരണം. തരണ്‍ ആദര്‍ശാണ് സിനിമാ ചിത്രീകരണത്തിനിടെ വിക്കിക്ക് പരിക്കേറ്റ വിവരം ട്വീറ്റ് ചെയ്തത്.
വാതില്‍ തുറന്ന് ഓടുന്ന രംഗം ചിത്രീകരിച്ച സമയത്ത് വാതില്‍ തകര്‍ന്ന് നടന്റെ മേലേക്ക് വീഴുകയും മുഖത്ത് പരിക്കേല്‍ക്കുകയുമായിരുന്നു. കവിളില്‍ 13 സ്റ്റിച്ചുകളുണ്ട്. കവിളെല്ലിന് സാരമായ ക്ഷതമേറ്റ വിക്കിയെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട്.
Post Your Comments