ഫാസില്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘പപ്പയുടെ സ്വന്തം അപ്പൂസ്’. അപ്പൂസിന്റെ പപ്പയായ ‘ബാലചന്ദ്രന്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അപ്പൂസായി അഭിനയിച്ചത് നടന് കൊച്ചിന് ഹനീഫയുടെ സഹോദരീ പുത്രന് ബാദുഷയാണ്.മികച്ചൊരു കൂട്ടുകെട്ടിലൂടെതന്നെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിക്കാന്‍ ഭാഗ്യം ലഭിച്ച ബാദുഷയെ തേടി പിന്നീടു നല്ല അവസരങ്ങളൊന്നും വന്നുചേര്‍ന്നില്ല. പക്ഷേ ചിത്രത്തില്‍ മുഖം കാണിച്ച മറ്റൊരു കുട്ടിതാരം മലയാളത്തിലെ ഇന്നത്തെ മുന്‍നിര നായകന്മാരില് ഒരാളായി മാറി അത് മറ്റാരുമല്ല മലയാള സിനിമയിലെ ശ്രദ്ധേയ യുവതാരം ഫഹദ് ഫാസിലാണ് പപ്പയുടെ സ്വന്തം അപ്പൂസില് ഒരു രംഗത്ത് പ്രത്യക്ഷപ്പെട്ട കുട്ടിതാരം.
പിന്നീട് ഫഹദ് ഫാസില്‍ നായകനായി തുടക്കം കുറിച്ചപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു, ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ മമ്മൂട്ടി അഭിനയിച്ചപ്പോള്‍ നായകനെന്ന നിലയില്‍ ഫഹദിന്റെ കന്നിച്ചിത്രമായിരുന്നു അത്, 1992-ല്‍ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിലിന്റെയും മമ്മൂട്ടിയുടെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു, ഇന്ന് ഫഹദിന്റെ അതിശയകരമായ പ്രകടനം കണ്ടു പ്രേക്ഷകര്‍ കൈയ്യടിക്കുമ്പോള്‍ ആരും അറിയാതെ പോയ ഫഹദിന്റെ ആദ്യ ചിത്രമായിരുന്നു സൂപ്പര്‍ ഹിറ്റായ പപ്പയുടെ സ്വന്തം അപ്പൂസ്.
Post Your Comments