![](/movie/wp-content/uploads/2019/04/manoj.jpg)
സിനിമകള്‍ പലപ്പോഴും നിരൂപണത്തിനു വിധേയമാകാറുണ്ട്. പലപ്പോഴും ചിത്രത്തിനെക്കുറിച്ച് മോശം റിവ്യൂകള്‍ വരുന്നത് അതിര് കടക്കാറുണ്ട്. അത്തരം ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ സംവിധായകന്‍ മനോജ് നൈറ്റ് ശ്യാമളന്‍. ഏറ്റവും പുതിയ ചിത്രമായ ‘ഗ്ലാസി’നെ കുറിച്ച് മോശം റിവ്യൂ പുറത്ത് വന്നപ്പോള്‍ താന്‍ കരഞ്ഞു പോയെന്നു ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
” ഒരു ടെലിവിഷന്‍ ഷോയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്ത് സ്റ്റുഡിയോ ഫ്‌ളോറിലിരിക്കുമ്പോഴാണ് ചിത്രത്തെ കുറിച്ചുള്ള മോശം അഭിപ്രായം വായിക്കുന്നത്. താന്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു പോകുകയായിരുന്നു. ആളുകള്‍ ചുറ്റുമുണ്ടെന്നോ മേക്കപ്പ് ഉണ്ടെന്നോ ഒന്നും നോക്കിയില്ല, അവിടെയിരുന്ന് പൊട്ടിക്കരഞ്ഞുപോയി” ശ്യാമളന്‍ തുറന്ന് പറഞ്ഞു.
എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ചിത്രം പല രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തായി. ജനുവരിയിലായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തുടക്കത്തില്‍ വന്ന മോശം അഭിപ്രായങ്ങളെ അതിജീവിച്ച ചിത്രം 24 കോടി ഡോളറാണ് കളക്ഷന്‍ നേടിയത്.
Post Your Comments