തെന്നിന്ത്യന്‍ സിനിമാ ലോകത്ത് കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ താര ജോഡികളാണ് രക്ഷിത് ഷെട്ടിയും രശ്മിക മന്ദനയും. കിരിക് പാർട്ടിയിലൂടെ ഒന്നിച്ച ഇരുവരും പ്രണയത്തില്‍ ആകുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവാഹ നിശ്ചയവും നടത്തി. വിജയ് ദേവരകൊണ്ടയുടെ നായികയായി രശ്മിക എത്തിയ ഗീതാ ഗോവിന്ദം വന്‍ വിജയമായി. ഈ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ രക്ഷിതും രശ്മികയും അകന്നു. ഇതോടെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി.
ഗീതാഗോവിന്ദത്തിന്റെ വിജയത്തോടെ താരമൂല്യം വര്‍ദ്ധിച്ച നടി രക്ഷിതുമായുള്ള ബന്ധത്തിനും മേലെ സിനിമയെ തിരഞ്ഞെടുത്തുവെന്നും അതാണ് പിരിയാന്‍ കാരണമെന്നും രക്ഷിത്തിന്റെ ആരാധകർ ആരോപിക്കുന്നു. . എന്നാല്‍ വിവാഹ ശേഷം അഭിനയിക്കരുതെന്ന് കുടുംബം പറഞ്ഞതുകൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞതെന്നു ഗോസിപ്പ് പ്രചരിച്ചിരുന്നു.
ഇരുവരും വേര്‍പിരിയാന്‍ കാരണം വിജയും രശ്മികയും തമ്മിലുള്ള ചുംബന രംഗം ലീക്ക് ആയതാണെന്നു പുതിയ റിപ്പോര്‍ട്ട്. രശ്മികയുടെ ചുംബന രംഗം രക്ഷിതിനു പ്രശ്നമല്ല. പക്ഷെ രക്ഷിതിന്റെ കുടുംബം ഇതിനെ എതിര്‍ത്തതാണ് പിരിയാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വിവാഹ നിശ്ചയം കഴിഞ്ഞിട്ടും ഇങ്ങനെ എന്തിനു അഭിനയിച്ചുവെന്നാണ് വിമര്‍ശനം. രക്ഷിതും രശ്മികയും വീട്ടുകാരെ കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. ഒടുവിൽ ബന്ധത്തിൽ നിന്നും രശ്മിക പിന്മാറുകയായിരുന്നുവെന്നും സൂചന.
ഗീതാ ഗോവിന്ദത്തിനു പിന്നാലെ നിരവധി അവസരങ്ങളാണ് രശ്മികയ്ക്ക് ലഭിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനാവുന്ന ഡിയർ കംറേഡ് എന്ന ചിത്രത്തിലും രശ്മികയാണ് നായിക. ഈ ചിത്രത്തിലും ചൂടൻ ചുംബന രംഗങ്ങൾ ഉണ്ട്.
Post Your Comments