തെന്നിന്ത്യന്‍ യുവതാരം പൂജ രാമചന്ദ്രന്‍ വിവാഹിതയായി. പിസ്സ, നന്‍പന്‍, കാഞ്ചന 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ പൂജ തന്റെ ഉറ്റസുഹൃത്തും നടനുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. വിവാഹഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കയാണ് നടി.
നാനി അവതാരകനായിരുന്ന ബിഗ് ബോസ് തെലുങ്കില്‍ മത്സരാര്‍ഥിയായിരുന്നു പൂജ. 2005ല്‍ മിസ് കേരള റണ്ണര്‍ അപ്പായിരുന്നു ലക്കിസ്റ്റാര്‍, ഡി കമ്പനി എന്നീ മലയാളചിത്രങ്ങളില്‍ അഭിനയിച്ച പൂജയും ജോണും ഏറെ നാളുകളായി പ്രണയത്തില്‍ ആയിരുന്നു.
നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവാണ് ജോണ്‍. മീരയുമായി വിവാഹ മോചനം ചെയ്ത താരം കുറെ നാളായി പൂജയുമായി പ്രണയത്തിലായിരുന്നു. പൂജയുടെയും രണ്ടാം വിവാഹമാണ്. സഹപ്രവര്‍ത്തകനും വി ജെയുമായിരുന്ന ക്രെയ്ഗിനുമായുള്ള ആദ്യ വിവാഹ ബന്ധം പരാജയമായിരുന്നു.
Post Your Comments