GeneralKollywoodLatest News

ദളപതി 63യ്ക്ക് നേരെ വിമര്‍ശനം; വിജയ്‌ ചിത്രം പ്രതിസന്ധിയില്‍!!!

ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയുടെ 63-ാമത്തെ ചിത്രം പ്രതിസന്ധിയില്‍. ദളപതി 63 എന്ന പേരില്‍ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി സംവിധായകന്‍ രംഗത്ത്. വിജയേ നായകനാക്കി സംവിധായകന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകന്‍ ശിവയാണ് അറ്റ്ലിയ്‌ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.

വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായാണ് നവാഗത സംവിധായകന്‍ ശിവ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയാണ് ഇതെന്ന് ആരോപിച്ചാണ് ആറ്റ്‌ലിക്ക് എതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ ശിവ പരാതി നല്‍കിയത്. വനിതാ ഫുട്‌ബോളുമായി ബന്ധപ്പെട്ട തന്റെ ഷോര്‍ട്ട് ഫിലിം സിനിമയാക്കാന്‍ ആയി നിരവധി പ്രൊഡക്ഷന്‍ കമ്ബനികളെ താന്‍ സമീപിച്ചിരുന്നെന്നും അവരാരെങ്കിലുമാകും ആറ്റ്‌ലിക്ക് കഥയുടെ ഐഡിയ നല്‍കിയതെന്നുമാണ് ശിവയുടെ ആരോപണം.

എന്നാല്‍ ശിവയുടെ പരാതിയില്‍ സാങ്കേതികപരമായ ചില കാര്യങ്ങളാല്‍ അന്വേഷണം നടത്താനാവില്ലെന്നാണ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്. യൂണിയനില്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും അംഗത്വമുള്ള മെമ്പര്‍മാരുടെ പരാതികള്‍ പരിശോധിക്കാനേ അസോസിയേഷന് അധികാരമുള്ളുവെന്നും ശിവയുടെ മെമ്പര്‍ഷിപ്പ് ആ അധികാരപരിധിയില്‍ വരുന്നില്ലെന്നും ചൂണ്ടിക്കാണിച്ച്‌ അസോസിയേഷന്‍ ശിവയുടെ പരാതി തള്ളി. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശിവ.

നയന്‍താര, റേബ, മോണിക്ക ജോണ്‍, കതിര്‍ ഡാനിയല്‍, ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്. ചിത്രം ദീപാവലി റിലീസായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button