പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ആഗോള വിപണിയില്‍ വലിയ ചര്‍ച്ചയായി മാറുമ്പോള്‍ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്, അന്യഭാഷകളില്‍ അതിശകരമാകാന് തയ്യാറെടുക്കുന്ന ലൂസിഫറിന്റെ തമിഴ് വേര്‍ഷനില്‍ ആരാകും സ്റ്റീഫന്‍ നെടുമ്പള്ളിയായി അഭിനയിക്കുന്നതെന്ന ചര്‍ച്ച ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.
തമിഴിന്റെ സൂപ്പര്‍ താരം അജിത്ത് സ്റ്റീഫന്‍ നെടുമ്പള്ളിയായി മാസ് എന്‍ട്രി നടത്തുമെന്നാണ് അണിയറസംസാരം, ഒദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഗെറ്റപ്പിലേക്ക് അജിത്ത് എന്ന സൂപ്പര്‍ താരത്തെ തന്നെയാണ് ആരാധകര്‍ സങ്കല്‍പ്പിക്കുന്നത്, ലൂസിഫറിന്റെ തമിഴ് പതിപ്പ് പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ അന്യദേശത്തും അത്ഭുത നേട്ടം കൈവരിക്കുകയാണ്, ചിത്രത്തിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ സ്വീക്വന്‍സുകള്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുമ്പോള്‍ ആഗോള ബോക്സോഫീസില്‍ എട്ടുദിനം കൊണ്ട് നൂറു കോടിയെന്ന നേട്ടം നിഷ്പ്രയാസം സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭം.
Post Your Comments