കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമയില്‍ ആരംഭിച്ച വനിതാ കൂട്ടായ്മയാണ് ഡബ്ല്യു.സി.സി. താരസംഘടനയായ അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡബ്ല്യു.സി.സിയില്‍ അംഗങ്ങളും അല്ലാത്തവരുമായവര്‍ക്ക് സിനിമ നഷ്ടപ്പെട്ടുവെന്നു പല താരങ്ങളും തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നടി പാര്‍വതി.
അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍നടന്ന സംഘടിതശ്രമങ്ങളുടെ തകര്‍ച്ച കാണേണ്ടിവരുമെന്നും പാര്‍വതി വ്യക്തമാക്കി. ” സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് പ്രാധാന്യമില്ല. ഡബ്ല്യു.സി.സിയെ പിന്തുണച്ചതിന്റെ പേരില്‍ അതില്‍ അംഗങ്ങളല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുംവരെ സിനിമ നഷ്ടപ്പെട്ടു. സംഘടിതമായും സ്വാധീനം ചെലുത്തിയുമാണ് അത്തരം ശ്രമങ്ങള്‍ നടന്നത്. പക്ഷെ വരുവര്‍ഷങ്ങളില്‍ അതിന്റെയെല്ലാം തകര്‍ച്ച കാണേണ്ടിവരുമെന്നും പാര്‍വതി പ്രതികരിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ യാണ് പാര്‍വതിയുടെ പുതിയ ചിത്രം
Post Your Comments