
വില്ലത്തിയായും നായികയായും കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അര്‍ച്ചന സുശീലന്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച അര്‍ച്ചന സ്റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണിപ്പോള്‍. അര്‍ച്ചനയുടെ ഏറ്റവും പുതിയ നൃത്തവിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
താരത്തിന്റെ ബെല്ലി ഡാന്‍സ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. ബെല്ലി ഡാന്‍സില്‍ താന്‍ ഒരു തുടക്കകാരി മാത്രമാണെന്ന് വീഡിയോയ്ക്കൊപ്പം താരം കുറിക്കുന്നു. രണ്ട് സഹനര്‍ത്തകര്‍ക്കും ബെല്ലി ഡാന്‍സ് ട്രെയിനര്ക്കുമൊപ്പം അര്‍ച്ചന നൃത്തം പരിശീലിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
Post Your Comments