മലയാളികള്‍ക്ക് നിരവധി ക്ലാസ് സിനിമകള്‍ സമ്മാനിച്ച സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ട് അകന്നു പോയത് പ്രേക്ഷകരെ സംബന്ധിച്ച് വലിയ നഷ്ടമായിരുന്നു, തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങളെടുക്കുന്ന സിബി മലയില്‍ -ലോഹിതദാസ് ടീം മലയാളികളുടെ വൈകാരികമായ തലങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച പ്രതിഭയുള്ള കൂട്ടുകെട്ടായിരുന്നു.
‘ഭൂതക്കണ്ണാടി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ലോഹിതദാസ് സംവിധാനത്തിലേക്ക് വഴിമാറിയതോടെ മറ്റൊരു സംവിധായകന് വേണ്ടി ലോഹിതദാസ് തിരക്കഥ രചിച്ചിട്ടില്ല, സത്യന്‍ അന്തിക്കാടിന് വേണ്ടി ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രം മാത്രമാണ് പിന്നീട് മറ്റൊരു സംവിധായകനുമായി ലോഹിതദാസ് ചെയ്ത ഒരേയൊരു ചിത്രം. ഒരു സിനിമ പൂര്‍ണ്ണമായും സംവിധായകന്റെ കലയായി മാത്രം അറിയപ്പെടുമ്പോള്‍ അത്തരമൊരു വലിയ ഉത്തരവാദിത്വത്തെ വലിയ ലഹരിയോടെ സമീപിച്ച കലാകാരനായിരുന്നു ലോഹിതദാസ്, അതുകൊണ്ട് തന്നെ മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ രചിക്കാന്‍ പിന്നീട് ലോഹിതദാസ് താല്‍പ്പര്യം കാണിച്ചിരുന്നില്ല…
‘ഭൂതക്കണ്ണാടി’ എന്ന ചിത്രത്തിന്റെ കഥ ലോഹിതദാസ് സിബി മലയിലിനോട് പറയുമ്പോള്‍ ഈ ചിത്രം നിങ്ങള്‍ തന്നെ സംവിധാനം ചെയ്യുന്നതാണ് ഉചിതമെന്ന് സിബി മലയില്‍ ലോഹിതദാസിനോട് പങ്കുവയ്ക്കുകയുണ്ടായി. പക്ഷെ എഴുതുന്ന എല്ലാ ചിത്രങ്ങളും ലോഹിതദാസ് സംവിധാനം ചെയ്യണമെന്ന അഭിപ്രായം സിബിമലയിലിനില്ലായിരുന്നു, അതിന്റെ കാരണം മലയാള സിനിമയിലെ നമ്പര്‍വണ്‍ എഴുത്തുകാരനെന്ന വിശേഷണവുമായി ലോഹിതദാസ് നില്‍ക്കുമ്പോള്‍ സംവിധായകനെന്ന മേലങ്കിയണിഞ്ഞിട്ടു ഒന്നാം നിരയിലെത്താതെ ഒരു രണ്ടാം നിര സ്വീകരിക്കേണ്ടി വന്നാല്‍ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിനെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നതായിരുന്നു. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെയാണ് സിബിമലയില്‍ ലോഹിതദാസിന് മുന്നില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. തിരക്കഥാ രചനയുടെ ലോകത്ത് കഴിവ് തെളിയിച്ച ശ്രീനിവാസന്‍ രണ്ടേ രണ്ടു ചിത്രങ്ങള്‍ മാത്രമാണ് സംവിധാനം ചെയ്യാന്‍ തെരഞ്ഞെടുത്തതെന്ന് സിബി മലയില്‍ ലോഹിതദാസിനെ ഓര്‍മ്മപ്പെടുത്തി.
ഭൂതക്കണ്ണാടി എന്ന ചിത്രം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടുകയും ലോഹിതദാസ് എന്ന എഴുത്തുകാരന് പുറമേ അദ്ദേഹത്തിലെ സംവിധായകനെക്കൂടി പ്രേക്ഷക സമൂഹം കൈയ്യടിച്ചു സ്വീകരിക്കുകയുമായിരുന്നു,
Post Your Comments