
‘ദഡക്ക്’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഇഷാൻ ഖട്ടർ. താരത്തിനു പറ്റിയ ഒരു അമിളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ബോളിവുഡ് നടി ശ്രീദേവിയുടെ മകൾ ജാൻവിക്കൊപ്പം ബിഗ് സ്ക്രീനിലെത്തിയ താരമാണ് ഇഷാൻ ഖട്ടർ. ‘ദഡക്ക്’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് പ്രേഷകരുടെ ആരാധനപാത്രമായി മാറിയ ഇഷാന് പറ്റിയ അമളിയാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.
നിയമം ലംഘിച്ച് പാർക്ക് ചെയ്ത താരത്തിന്റെ ബൈക്ക് ട്രാഫിക്ക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇഷാന് ബൈക്ക് ഓടിക്കുന്നതിന്റേയും പൊലീസ് ബൈക്ക് ട്രക്കിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിക്കഴിഞ്ഞു. 500 രൂപ പിഴ അടച്ചാണ് ഇഷാൻ ബൈക്ക് സ്റ്റേഷനിൽ നിന്നും ഇറക്കിയത്.
Post Your Comments