GeneralLatest NewsMollywood

അതിന്റെ രേഖകള്‍ കേരളത്തിലെ പതിനാല് ജില്ലാ കളക്ടര്‍മാരുടെയും കയ്യിലുണ്ട്; സുരേഷ് ഗോപി തുറന്നു പറയുന്നു

കുറച്ച് കാശ് ചിലവാക്കിയെങ്കിലും താന്‍ എന്ത് ചെയ്തു എന്നതിന്റെ രേഖകള്‍ പൊതു ജനസമക്ഷം എത്തിക്കും

ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു സൂപ്പര്‍ താര പദവി സ്വന്തമാക്കിയ സുരേഷ് ഗോപി അഭിനയത്തില്‍ നിന്നും പിന്മാറി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലാണ്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന താരം നോമിനേറ്റഡ് എം.പി കൂടിയാണ്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിന്റെ കാരണം സുരേഷ് ഗോപി പറയുന്നു.

” നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സ്ഥിതിയെ എന്നും തുടര്‍ച്ചയായി വിമര്‍ശിച്ചാല്‍ മാത്രം മതിയോ അതിനുവേണ്ടി എന്ത് മറുപ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. കഴിഞ്ഞ മൂന്ന് വര്‍ഷം ഒരു നോമിനേറ്റഡ് എം.പി. എന്ന നിലയ്ക്ക് താന്‍ ഒന്നും ചെയ്തില്ല എന്ന് ആരും പറയില്ല. അങ്ങനെ ചെയ്താല്‍ കുറച്ച് കാശ് ചിലവാക്കിയെങ്കിലും താന്‍ എന്ത് ചെയ്തു എന്നതിന്റെ രേഖകള്‍ പൊതു ജനസമക്ഷം എത്തിക്കും അതിന്റെ രേഖകള്‍ കേരളത്തിലെ പതിനാല് ജില്ലാ കളക്ടര്‍മാരുടെയും കയ്യിലുണ്ട്.. മറ്റ് നോമിനേറ്റഡ് എം.പിമാര്‍ എന്ത് ചെയ്തുവെന്നും അതുമായി തന്റെ പ്രവര്‍ത്തികള്‍ താരതമ്യം ചെയ്താല്‍ വ്യക്തമാവുമെന്നും ഞാനതൊക്കെ പുറത്ത് വിട്ടാല്‍ അവരൊക്കെ എവിടെ പോയൊളിക്കും.” -സുരേഷ് ഗോപി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button