ദിലീപ് നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘മീനത്തില്‍ താലികെട്ട്’.. 1998-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് രാജന്‍ ശങ്കരാടിയായിരുന്നു. ചിത്രത്തിന് വാണിജ്യ വിജയം അനിവാര്യമായതിനാല്‍ ആദ്യമെഴുതിയ തിരക്കഥയുടെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ലാല്‍ ജോസായിരുന്നു തിരക്കഥാകൃത്തറിയാതെ ‘മീനത്തില്‍ താലികെട്ട്’ എന്ന സിനിമയുടെ ക്ലൈമാക്സ് തിരുത്തിയെഴുതിയത്. എകെ.സാജനും എകെ സന്തോഷുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. തിരക്കഥയിലെ ലാല്‍ ജോസിന്റെ ഇടപെടല്‍ എകെ സന്തോഷിനെ ക്ഷുഭിതനാക്കി.
തിരക്കഥ തിരുത്തിയ നിങ്ങളൊരു അഹങ്കാരിയാണെന്നായിരുന്നു എകെ സന്തോഷ് ലാല്‍ ജോസിനോട് പറഞ്ഞത്, എന്നാല്‍ താന്‍ ബെറ്ററായ ഒരു ക്ലൈമാക്സ് ആണ് മുന്നോട്ട് വച്ചതെന്നും സിനിമ നന്നാക്കാനാണ് ശ്രമിക്കുന്നതെന്നും ലാല്‍ ജോസും വ്യക്തമാക്കി. ഒടുവില്‍ സംഗതി പ്രശ്നമായതോടെ എകെ സാജന്‍ വിഷയത്തില്‍ ഇടപ്പെട്ടു, ലാല്‍ ജോസ് ചെയ്തത് ശരിയായ കാര്യമെല്ലെന്നു എകെ സാജനും പറഞ്ഞു എന്നാല്‍ എകെ സന്തോഷ് എഴുതിയ ചിത്രത്തിന്റെ ക്ലൈമാക്സും, ലാല്‍ ജോസ് എഴുതിയ ക്ലൈമാക്സും എകെ സാജന്‍ വായിച്ചതോടെ ലാല്‍ ജോസിന്റെ ക്ലൈമാക്സ് തിരക്കഥയില്‍ ചേര്‍ക്കാനാണ് എകെ സാജന്‍ ആവശ്യപ്പെട്ടത്.
‘മീനത്തില്‍ താലികെട്ട്’ എന്ന ചിത്രം ഗംഭീര വിജയം നേടുകയും ചിത്രത്തിന്‍റെ ക്ലൈമാക്സ് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ നായികയായി സുലേഖയാണ് വേഷമിട്ടത്. ദിലീപിന്റെ അച്ഛനനായി തിലകനായിരുന്നു മറ്റൊരു പ്രധാന റോളില്‍ അഭിനയിച്ചത്. ജഗതി ശ്രീകുമാര്‍, സീനത്ത്, ജനാര്‍ദനന്‍, കലാഭവന്‍ മണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
Post Your Comments