അമ്മ- അമ്മായിയമ്മ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടി പൊന്നമ്മ ബാബു സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി) എതിരെ രംഗത്ത്. ഡബ്ല്യൂ.സി.സി സംഘടന ഒരാള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും വേറെ ആരുടെയും പ്രശ്നങ്ങള്‍ക്ക് വില കല്പിക്കുന്നില്ലെന്നും പൊന്നമ്മ ബാബു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് വനിതാ കൂട്ടായ്മആരംഭിച്ചത്. പക്ഷെ സംഘടന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡബ്ല്യൂ.സി.സിക്ക് കഴിഞ്ഞില്ലെന്നു പൊന്നമ്മ ബാബു പറയുന്നു. ”സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ളതാണെങ്കില്‍ അത് എല്ലാവര്ക്കും വേണ്ടിയാവണം എന്നാല്‍ അവരൊന്നും ചെയ്തു കണ്ടില്ല. അതു കൊണ്ടായിരിക്കുമല്ലോ അമ്മയ്ക്കുള്ളില്‍ നിന്ന് ഞങ്ങളെ നിയമിച്ചത്. അവയൊന്നും നല്ല കാര്യമാണെന്ന് എനിക്കും അമ്മയ്ക്കും തോന്നിയിട്ടില്ല, അവര്‍ വാദിക്കുന്നത് ഒരേയൊരാള്‍ക്ക് വേണ്ടിയാണ്. ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളൂ. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണുനീരുമായിട്ട് സോഷ്യല്‍മീഡിയയില്‍ കാണാം.
അതിനൊന്നും പരിഹാരം ആരും എടുത്ത് കണ്ടിട്ടില്ല. അമ്മയെ ഉള്ളൂ അവരെയൊക്കെ സഹായിക്കാന്‍. ആദ്യം രൂപീകരിക്കപ്പെട്ടെങ്കിലും അമ്മ വനിതാസംഘടനയ്ക്ക് എതിരൊന്നുമല്ല. ഇപ്പോളും ഞങ്ങളുടെ സംഘടനയില്‍ തന്നെയുള്ളവരാണ് അപ്പുറത്തിരിക്കുന്നത്. ആദ്യം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അത് ഞങ്ങള്‍ക്കെതിരെ വരികയായിരുന്നു.” പൊന്നമ്മ ബാബു പറയുന്നു.
Post Your Comments