തുടക്കകാലത്ത് നായക കഥാപാത്രങ്ങളിലൂടെയും പിന്നീട് പ്രതിനായകനായും തിളങ്ങിയ നടന്‍ ദേവന്‍ മലയാളത്തിലെന്ന പോലെ തമിഴിന്റെയും തെലുങ്കിന്റെയും സാന്നിധ്യമായിരുന്നു, തെന്നിന്ത്യന്‍ സിനിമകളില്‍ ശക്തനായ നിരവധി പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവന്‍ മൂന്ന് സൂപ്പര്‍ താരങ്ങളുടെ വില്ലനെന്ന വിശേഷണം അന്യഭാഷകളില്‍ തനിക്ക് വലിയ സ്ഥാനം നല്‍കിയെന്ന് വ്യക്തമാക്കുകയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വില്ലനെന്ന സ്ഥാനമാണ് എനിക്ക് അന്യഭാഷയില്‍ നിന്ന് ലഭിക്കുന്നത്,അവിടെയുള്ള സംവിധായകര്‍ തനിക്ക് മമ്മൂട്ടിയെവെച്ച് ഒരു സിനിമ ചെയ്യണം അല്ലെങ്കില്‍ മോഹന്‍ലാലിനെവെച്ച് ഒരു സിനിമ ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ നമുക്ക് വല്ലാത്തൊരു അഭിമാനം തോന്നും, മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയുമൊക്കെ അവര്‍ കാണുന്നത് അഭിനയത്തിന്റെ അമാനുഷിക മുഖങ്ങളായിട്ടാണ്.
വിജകാന്തിനൊപ്പം അഭിനയിച്ച ഹോണസ്റ്റ് രാജ് എന്ന തമിഴ് ചിത്രമാണ് വില്ലനെന്ന നിലയില്‍ വലിയ പെര്‍ഫോമന്‍സിനുള്ള അവസരം നല്‍കിയത്. രണ്ടു ഡയമന്‍ഷനുള്ള വില്ലനായിരുന്നു, വളരെ സോഫ്റ്റ് ആകുന്നതും പിന്നീടു ഹെവി റേഞ്ചിലേക്ക് പോകുന്നതുമായ വളരെ വ്യത്യസ്തനായ ഒരു വില്ലനെയായിരുന്നു ഹോണസ്റ്റ് രാജ് എന്ന ചിത്രം എനിക്ക് സമ്മാനിച്ചത്, ഒരു ടിവി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് അന്യഭാഷാ ചിത്രങ്ങളിലെ തന്റെ സ്വീകര്യതയെക്കുറിച്ച് ദേവന്‍ മനസ്സ് തുറന്നത്.
Post Your Comments