മലയാള സിനിമയില്‍ ഹാസ്യ നടനെന്ന ലേബലാണ് നടന്‍ ജഗദീഷിനെങ്കിലും നാല്‍പ്പതോളം സിനിമകളില്‍ നായകനായതിന്റെ വിശേഷണവും മോളിവുഡില്‍ ജഗദീഷിനുണ്ട്.ജഗദീഷ് നായകനായി അഭിനയിച്ച ഭൂരിഭാഗം സിനിമകളും ഹിറ്റായവയാണ്. താന്‍ നായകനായ ചിത്രങ്ങളുടെ പ്രേക്ഷക സ്വീകര്യതയെക്കുറിച്ച് ഒരു ചാനലിലെ ടോക് ഷോയില്‍ സംസാരിക്കവേ ജഗദീഷ് വ്യക്തമാക്കി.
താന്‍ നായകനായ സിനിമകള്‍ കൂടുതലും ലോ ബജറ്റില്‍ ചെയ്ത സിനിമകള്‍ ആണെന്നും, അത് കൊണ്ട് തന്നെ സാമ്പത്തികമായി പല സിനിമകളും നഷ്ടം വന്നിട്ടില്ലെന്നും ജഗദീഷ് വ്യക്തമാക്കുന്നു. മറ്റു സിനിമകളെ അപേക്ഷിച്ച് താന്‍ നായകനായി അഭിനയിച്ച സിനിമകളുടെ ക്വാളിറ്റിയില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നും ജഗദീഷ് തുറന്നു സമ്മതിക്കുന്നു.എന്നിരുന്നാലും ഭാര്യ, സ്ത്രീധനം, സിംഹവാലമേനോന്‍ തുടങ്ങിയ നല്ല ചിത്രങ്ങളിലും താന്‍ നായകനായി അഭിനയിച്ചതും ജഗദീഷ് എടുത്തു പറയുന്നു,
“സൂപ്പര്‍ താരത്തിന്റെ ഒരു സിനിമയിലെ ഫൈറ്റ് രംഗം ചെയ്യാന്‍ ആഴ്ചകള്‍ എടുക്കുമ്പോള്‍ എന്റെ സിനിമയിലെ ഫൈറ്റ് രംഗത്തിനു വേണ്ടത് അര ദിവസമാണ് . അവരുടെ സിനിമകളിലെ ഗാനങ്ങള്‍ ദിവസങ്ങളെടുത്തു ചിത്രീകരിക്കുമ്പോള്‍ ഞാന്‍ അഭിനയിക്കുന്ന സിനിമയിലെ ഗാനരംഗം ഒറ്റ ദിവസം കൊണ്ട് തീര്‍ക്കും, ഞാന്‍ നായകനായ എല്ലാ സിനിമകളും മൂന്നാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയായവയാണ് അത് കൊണ്ട് തന്നെ മറ്റു സിനിമകളെ അപേക്ഷിച്ച് സാമ്പത്തികമായി ഏറെ നേട്ടമാണ്” ജഗദീഷ് പറയുന്നു.
Post Your Comments