സിനിമാ സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു നടന് ജയകൃഷ്ണന്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി താരം അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍.
ഇ‘അമ്മ’യിലെ ജഗനും ‘സൂര്യകാന്തി’യിലെ ദത്തനും ‘താലി’യിലെ കേശുവുമായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയകൃഷ്ണന് മലയാളത്തിൽ അവസാനം ചെയ്തത് രണ്ടു വർഷം മുമ്പ് ‘സി.ബി.ഐ ഡയറി’ എന്ന സീരിയലാണ്. 2008 മുതൽ 2012 വരെ, നാല് വർഷത്തോളം ഞാൻ ഒരു ബ്രേക്ക് എടുത്തു. കുറച്ചു കാലമായില്ലേ, ഒരു ബ്രേക്ക് വേണമെന്നു തോന്നി. ആ സമയത്താണ് ബഹ്റൈനിലെ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിച്ചതെന്നു താരം ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
” വ്യക്തി ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ട ഒരാളാണ് ഞാൻ. അതിൽ പ്രധാനം അമ്മയുടെ മരണമാണ്. 1993 ൽ ആണ് അമ്മ മരിക്കുന്നത്. ഞാൻ അപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. അത് വലിയ ഷോക്കായി. ആ ഞെട്ടലിൽ നിന്ന് ഞാൻ ഇപ്പോഴും മുക്തനല്ല. ഇപ്പോഴും അമ്മയെ ഓർക്കുമ്പോൾ കണ്ണുകൾ നിറയും. പല ഘട്ടത്തിലും അമ്മയുണ്ടായിരുന്നുവെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്. ജീവിതത്തിന്റെ തിരക്കിനിടെ വിഷമങ്ങൾ മറക്കാൻ ശ്രമിക്കും. എല്ലാ മേഖലയിലും നല്ല സുഹൃത്തുക്കൾ ധാരാളമുണ്ട്. അതാണ് വലിയ സന്തോഷം. കരിയറിൽ ഞാൻ ഹാപ്പിയാണ്”. സീരിയൽ പൂര്‍ണ്ണമായും വിട്ടിട്ടൊന്നുമില്ലെന്നും നല്ല അവസരം വന്നാൽ ഇനിയും ചെയ്യുമെന്നും ജയകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
Post Your Comments