![](/movie/wp-content/uploads/2019/04/wq.jpg)
മോഹന്‍ലാല്‍ എന്ന നടന് എന്നും തന്നെ വിസ്മയിച്ചിട്ടെയുള്ളൂവെന്ന് പ്രശസ്ത ക്യാമറമാന് വിപിന്‍ മോഹന്‍, സത്യന് അന്തിക്കാട് സിനിമകളിലെ സ്ഥിരം ക്യാമറമാനായിരുന്നു വിപിന്‍ മോഹന്‍ മോഹന്‍ലാല്‍ നായകനായ നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ടിപി, ബാലഗോപാലന് എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയ അനുഭവ കഥ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് ക്യാമറമാന്.
“ഒരിക്കല്‍ എന്റെ മകന്റെ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ എന്റെ ഫാമിലെയേയും ലോക്കെഷനിലെക്ക് വിളിച്ചു, മകനും മകളും, ഭാര്യയുമുണ്ടായിരുന്നു, കോഴിക്കോട് ആയിരുന്നു ലൊക്കേഷന്‍, മോഹന്‍ലാല്‍ ആയിരുന്നു അതിലെ നായകന്, എന്റെ മകന്റെ പിറന്നാള്‍ ലൊക്കേഷനില്‍ ചെറുതായി ആഘോഷിച്ചു, പക്ഷെ എന്നെ ഞെട്ടിച്ചു കളഞ്ഞ കാര്യം മറ്റൊനാണ്, ലൊക്കേഷനില്‍ നിന്ന് എന്റെ മകനെയും കൂട്ടിക്കൊണ്ട് പോയി പിറന്നാള്‍ സമ്മാനമായി അവനു വസ്ത്രമോക്കെ മോഹന്‍ലാല്‍ വാങ്ങിക്കൊടുത്തു. ഒരു സൂപ്പര്‍ താരത്തിനും അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല, മോഹന്‍ലാലുമായി ഒരിക്കല്‍ സൗഹൃദത്തിലാകുന്നവര് പിന്നെ ആ സ്നേഹം മറക്കില്ല, മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയം കണ്ടാണ് ഏറ്റവും കൂടുതല്‍ കരഞ്ഞിട്ടുള്ളതും, ചിരിച്ചിട്ടുള്ളതും.”-. ‘ചരിത്രം എന്നിലൂടെ’ എന്ന സഫാരി ടിവിയുടെ പ്രോഗ്രാമില്‍ സംസാരിക്കവേ വിപിന്‍ മോഹന്‍ പങ്കുവയ്ക്കുന്നു.
Post Your Comments