മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം‘ലൂസിഫർ’ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. വന്‍ വിജയമായി ചിത്രം മുന്നേറുമ്പോള്‍ ജമൈക്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ് സൂപ്പര്‍താരം മോഹൻലാൽ. ജമൈക്കയിലെ അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങൾ അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കു വച്ചിട്ടുണ്ട്.
ഭാര്യ സുചിത്രയോടൊപ്പമാണ് മോഹൻലാലിന്റെ ജമൈക്കൻ സന്ദർശനം. വിഖ്യാത ഗായകൻ ബോബ് മാർലിയുടെ സ്മാരകം സന്ദർശിക്കണമെന്ന താരത്തിന്റെ ആഗ്രഹമാണ് ഈ യാത്രയിലൂടെ സഫലമായിരിക്കുന്നത്.
മോഹന്‍ലാലിന്റെ പുതിയ ചിത്രം നവാഗതരായ ജിബി ജോജു ഒരുക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യാണ്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി റോസ് നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ 25 ന് ആരംഭിക്കും.
Post Your Comments