മലയാളത്തിന്റെ യുവനടൻ സണ്ണി വെയ്ന്‍ തന്റെ ബാല്യകാല സുഹൃത്തായ രഞ്ജിനിയേ വിവാഹം കഴിച്ച വാര്‍ത്ത ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹശേഷമാണ് എല്ലാവരും ഈ കല്യാണ രഹസ്യം അറിഞ്ഞത്. ഇതോടെ സണ്ണി വെയിന്റെ ആരാധികമാരെല്ലാം നിരാശയിലാണെന്നും സോഷ്യല്‍ മീഡിയയില്‍ സംസാരം. എന്നാല്‍ സണ്ണി ചെയ്തത് പോലെ പറയാതെ വിവാഹം ചെയ്താല്‍ അഞ്ച് തലമുറയെ പ്രാകി കൊല്ലുമെന്നു ഉണ്ണിമുകുന്ദന് ആരാധികയുടെ ഭീഷണി.
‘വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം.. അല്ലാതെ പെട്ടൊന്നൊരീസം ഇങ്ങനെ ഗുരുവായൂര്‍ പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അഞ്ച് തലമുറയെ ഞാന്‍ പ്രാകി കൊല്ലും. എങ്കിലും എന്റെ സണ്ണിച്ചായൻ…..!’ ഇതായിരുന്നു ആരാധികയുടെ പോസ്റ്റ്.
ഇതിനുള്ള ഉണ്ണി മുകുന്ദന്റെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടെന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്?? അതൊക്കെ കൊഞ്ചം ഓവര്‍ അല്ലേ. ഉണ്ണിമുകുന്ദൻ മറുപടി നൽകി.
Post Your Comments