![](/movie/wp-content/uploads/2018/04/sexual-harrasement.png)
ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പ്രമുഖ സീരിയല്‍ നടിയുടെ പരാതി. മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് എറണാകുളം സ്വദേശിയായ യുവാവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും യുവാവ് ഫോണിലൂടെ സംസാരിച്ച് വശീകരിച്ചെന്നും പറഞ്ഞ നടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും കായംകുളം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നു പറഞ്ഞ നടി തന്റെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും നാട്ടുകാര്‍ക്കും അയച്ചുകൊടുത്ത് തന്റെ സ്വകാര്യ ജീവിതം നശിപ്പിച്ചതായും പരാതിയില്‍ നടി ആരോപിക്കുന്നു.
Post Your Comments