GeneralKollywoodLatest News

ഗ്ലാമര്‍ വേഷത്തില്‍ നടി കസ്തൂരി; ആൻഡ്രിയ പറ്റിച്ചു!!

നിങ്ങള്‍ക്ക് നായകന്‍മാരേക്കാളും ഉയരമുണ്ടല്ലോ. എനിക്ക് ആപ്പിൾ ബോക്‌സ് എടുത്തു തരൂ.

വിവാദങ്ങളുടെ പ്രിയ നടിയാണ് കസ്തൂരി. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട കസ്തൂരി ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ പലപ്പോഴും വിമര്‍ശനത്തിനു ഇരയായിരുന്നു. ഒരു ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെ നടി ആൻഡ്രിയയെ ട്രോളുന്ന കസ്തൂരിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച

ആന്‍ഡ്രിയ പ്രധാനവേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രമാണ് മാളിഗൈ. ദില്‍ സത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചു നടന്നിരുന്നു. നടി കസ്തൂരിയായിരുന്നു അവതാരക. സാധാരണ മോഡേൺ വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെടാറുള്ള ആൻഡ്രിയ ഈ ചടങ്ങില്‍ സാരി അണിഞ്ഞായിരുന്നു എത്തിയത്. ഇളം പച്ച നിറത്തിലുള്ള പട്ടുസാരിയും വെള്ള കല്ലു പതിപ്പിച്ച മാലയും ജിമിക്കി കമ്മലുമായിരുന്നു ആന്‍ഡ്രിയയുടെ വേഷം. എന്നാല്‍ അവതാരകയായി എത്തിയ കസ്തൂരി ധരിച്ചിരുന്നത് മോഡേണ്‍ വേഷവും.

ആന്‍ഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് താന്‍ മോഡേൺ ആയി ഒരുങ്ങി വന്നതെന്ന് കസ്തൂരി പറഞ്ഞു. ചുവന്ന നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണ്‍ ആയിരുന്നു കസ്തൂരിയുടെ വേഷം. ”സാധാരണ ഞാന്‍ സാരിയാണ് ഉടുക്കാറ്. ആന്‍ഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ വേഷമൊക്കെ കെട്ടി വന്നത്. ഇപ്പോള്‍ നിങ്ങള്‍ സാരിയുടുത്തു വന്നിരിക്കുന്നു.എന്തായാലും നന്നായിട്ടുണ്ട്’- കസ്തൂരി പറഞ്ഞു.

കൂടാതെ ആന്‍ഡ്രിയയുടെ പൊക്കത്തെ ട്രോളുകയും ചെയ്തു. ആന്‍ഡ്രിയയുടെ ഉയരം കണ്ട് ഞെട്ടിയ കസ്തൂരിയുടെ വാക്കുകള്‍ ഇങ്ങനെ.. ”എന്താണിത് നിങ്ങള്‍ക്ക് നായകന്‍മാരേക്കാളും ഉയരമുണ്ടല്ലോ. എനിക്ക് ആപ്പിൾ ബോക്‌സ് എടുത്തു തരൂ. എന്നാലേ ശരിയാവുകയുള്ളൂ’- കസ്തൂരി പറഞ്ഞു. താന്‍ ഹൈ ഹീല്‍ ഇട്ടതുകൊണ്ടാണ് ഇത്രയും ഉയരം തോന്നുന്നതെന്ന് ആന്‍ഡ്രിയ മറുപടി നല്‍കി

shortlink

Related Articles

Post Your Comments


Back to top button