
മലയാളത്തിന്റെ മഹാനടനായ തിലകന് ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ അഭിനയ പ്രതിഭകളില്‍ ഒരാളായിരുന്നു. അഭിനയ പെരുന്തച്ഛന്റെ ആഴമുള്ള അഭിനയം കണ്ടു തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശിവാജി ഗണേശന് ഒരിക്കല്‍ അത്ഭുതത്തോടെ ചോദിച്ചു, “ഈ വേഷം ഞാന്‍ തമിഴില്‍ ചെയ്താല്‍ എങ്ങനെ ശരിയാകും എന്തൊരു അഭിനയമാണ് തിലകന് കാഴ്ചവെച്ചിരിക്കുന്നത്”.
മോഹന്‍ലാല്‍ നായകനായ സ്ഫടികം തമിഴില്‍ ചെയ്യാന്‍ സംവിധായകനായ ഭദ്രന് മോഹമുണ്ടായിരുന്നു, പക്ഷെ മോഹന്‍ലാലിന് പകരക്കാരനായി ഒരാളെ കണ്ടെത്താനാവില്ലെന്ന് ഉറപ്പുള്ള ഭദ്രന് തിലകന് പകരക്കാരനായി കണ്ടെത്തിയത് ശിവാജി ഗണേശനെയായിരുന്നു, ഭദ്രനൊപ്പം ശിവാജി ഗണേശന് സ്ഫടികം തിയേറ്ററില്‍ കണ്ട ശേഷം ചാക്കോ മാഷ് എന്ന കഥാപാത്രം തനിക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന സംശയമാണ് ഭദ്രനോട് പങ്കുവച്ചത്,തിലകന്റെ അഭിനയ പ്രകടനം അസാധ്യമെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ ശിവാജി ഗണേശന്റെ കമന്റ്.
മോഹന്‍ലാലിന്റെ ആട് തോമ എന്ന കഥാപാത്രം ജനപ്രീതി നേടിയതോടൊപ്പം ആഘോഷിക്കപ്പെട്ട മികച്ച കഥാപാത്ര സൃഷ്ടിയായിരുന്നു കടുവ എന്ന ചാക്കോ മാഷ്. ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് കരുത്തോടെ പറഞ്ഞ പരുക്കനായ സ്കൂള്‍ മാഷായി തിലകന് മലയാള സിനിമാ ലോകത്തെ അത്ഭുതപ്പെടുത്തി.
Post Your Comments