GeneralMollywood

അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ അവര്‍ പറഞ്ഞ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം; വിവാദ പ്രസംഗത്തിനു മറുപടിയുമായി സുരേഷ് ഗോപി

അത്രയും ഹൃദയവിശാലതയേ എനിക്കുള്ളൂ

പത്തനംതിട്ട സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ വേദിയിലിരുത്തി നടത്തിയ വിവാദ പ്രസംഗത്തിനു മറുപടിയുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. എല്ലാ അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെക്കുറിച്ചു സംസാരിക്കവെ ‘മോദി 15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമെന്നു കരുതിയോ’ എന്നു പറഞ്ഞ സുരേഷ് ഗോപി തന്റെത് പൊള്ളത്തരം വിളിച്ചുപറഞ്ഞ ഒരു വര്‍ഗത്തോടുള്ള മറുപടിയാണെന്നു പറഞ്ഞു.

‘ അവര്‍ ഒരുപാടുപേരെ വഴിതെറ്റിക്കുന്നു. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ അവര്‍ പറഞ്ഞ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം. അത്രയും ഹൃദയവിശാലതയേ എനിക്കുള്ളൂ’- സുരേഷ് ഗോപി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button