
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിത്യവര്‍മ. സൂപ്പര്‍താരം വിക്രമിന്റെ മകന് ധ്രുവിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ഉപേക്ഷിച്ചതായി അഭ്യൂഹം.
ബാലയായിരുന്നു ആദ്യം ചിത്രം സംവിധാനം ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളെതുടര്ന്നു ബാല പിന്മാറുകയും അര്ജ്ജുന് റെഡ്ഡിയുടെ സഹസംവിധായകനായ ഗണേശായ ചിത്രം പൂര്‍ത്തിയാക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം നിന്നു പോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നിര്‍മാതാവ് മുകേഷ് മേത്ത രംഗത്ത്.
ചില ആളുകള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഞങ്ങള്‍ പോര്‍ച്ചുഗലില്‍ പോകാനിരിക്കുകയാണ്. 2019 ല്‍ തന്നെ ചിത്രം പുറത്തിറങ്ങും-മേത്ത പറഞ്ഞു.
Post Your Comments