GeneralLatest NewsMollywood

എന്തുകൊണ്ട് അയ്യപ്പന്‍ സ്ത്രീകളെ ശിക്ഷിച്ചില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനൂപ്‌

ഹൈന്ദവ മതാചാര പ്രകാരം സ്ത്രീകളിലെ ധാര്‍ഷ്ട്യഭാവത്തിന്റെ പ്രതീകമായി പറയുന്ന മഹിഷിയെ വധിക്കുന്ന സ്വാമി അയ്യപ്പന് ഒരു പ്രാര്‍ഥനാഗാനം അര്‍പ്പിക്കാനാണ് ഈ ആല്‍ബം

ഗായകന്‍ അനൂപ്‌ ശങ്കര്‍ ഒരുക്കിയ ഏറ്റവും പുതിയ ആല്‍ബമാണ് ‘അയ്യനെ’. അതിനെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. ആല്‍ബത്തിന്റെ ആശയവും സംഗീതവും ദൃശ്യങ്ങളെയും ഗായകരായ ജയചന്ദ്രനെയും അനൂപ് ശങ്കറിനെയും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് വിമര്‍ശനം.

സ്ത്രീകള്‍ മഹിഷികളാണെങ്കില്‍ എന്തുകൊണ്ട് അയ്യപ്പന്‍ സ്ത്രീകളെ ശിക്ഷിച്ചില്ലെന്നാണ് വിമര്‍ശനം. കൂടാതെ ആല്‍ബത്തിന്റെ ആശയവും സംഗീതവും നിലവാരം കുറഞ്ഞതാണെന്നും അനൂപ് ശങ്കര്‍ എന്തുകൊണ്ട് മലയാളം ശരിയായി ഉച്ചരിക്കുന്നില്ലെന്നും എസ് പി ബാലസുബ്രമണ്യത്തെ അനുകരിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് താനായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് താനാണെന്നും പറഞ്ഞുകൊണ്ട് അനൂപ്‌ രംഗത്തെത്തിയിരിക്കുകയാണ്.

ഹൈന്ദവ മതാചാര പ്രകാരം സ്ത്രീകളിലെ ധാര്‍ഷ്ട്യഭാവത്തിന്റെ പ്രതീകമായി പറയുന്ന മഹിഷിയെ വധിക്കുന്ന സ്വാമി അയ്യപ്പന് ഒരു പ്രാര്‍ഥനാഗാനം അര്‍പ്പിക്കാനാണ് ഈ ആല്‍ബത്തിലൂടെ താന്‍ ശ്രമിച്ചതെന്ന് അനൂപ്‌ പറയുന്നു. കൂടാതെ ലക്ഷക്കണക്കിനാളുകളുടെ ഭക്തിയെയും ആചാരവിശ്വാസങ്ങളെയും തകര്‍ക്കുന്ന അഹംഭാവത്തെ മഹിഷിയായി ചിത്രീകരിച്ചതാണെന്നും അവരെയാണ് അയ്യപ്പന്‍ വധിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതെന്നും അനൂപ്‌ കൂട്ടിച്ചേര്‍ത്തു.

ഇതൊരു ഭക്തന്റെ മാനസിക സംഘര്‍ഷം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഗാനമായതിനാല്‍ വരികള്‍ക്കല്ല ഭാവത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്നുണ്ടെന്നും അവസാനഭാഗങ്ങളില്‍ ശക്തമായി വാക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതു കേള്‍ക്കുന്നില്ലെങ്കില്‍ ഒരു ഇ എന്‍ ടിയെ കാണിക്കേണ്ടത് ആവശ്യമാണെന്നും അനൂപ് മറുപടി നല്‍കുന്നുണ്ട്.

നവനീത് സുന്ദര്‍ ഈണം നല്‍കിയ ഈ ഗാനം രചിചിരിക്കുനത് എസ് രമേശന്‍ നായരാണ്. സംവിധാനം ദേവദാസ് വിക്രമന്‍.

shortlink

Related Articles

Post Your Comments


Back to top button