CinemaMollywoodNEWS

കോസ്റ്റ്യൂം ഡിസൈനറായിരിക്കുമ്പോള്‍ മമ്മൂട്ടിയെ പറ്റിച്ച കഥ വെളിപ്പെടുത്തി ഇന്ദ്രന്‍സ്

'വിസ' എന്ന ചിത്രത്തില്‍ മമ്മുക്ക അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് ചിത്രീകരണത്തിനായി ധരിക്കാന്‍ ഒരു ഷര്‍ട്ട് വേണം

മലയാള സിനിമയില്‍ വസ്ത്രാലങ്കാരകനെന്ന നിലയിലാണ് ഇന്ദ്രന്‍സ് ആദ്യം ശ്രദ്ധ നേടുന്നത്, അളിയന്‍ ജയനുമായി ചേര്‍ന്നുള്ള കോസ്റ്റ്യൂം ഡിസൈനിംഗ് ഇന്ദ്രന്‍സ് എന്ന നടന്റെ സിനിമാ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി, പത്മരാജന്‍ ചിത്രങ്ങളിലെ സ്ഥിരം കോസ്റ്റ്യൂം ഡിസൈനറായ ഇന്ദ്രന്‍സ് ചെറിയ ചെറിയ വേഷങ്ങളിലൂടെ ക്യാമറയുടെ മുന്നിലും മിന്നി തിളങ്ങി,

വസ്ത്രാലങ്കാരകനായി സിനിമയില്‍ ജോലി ചെയ്തിരുന്നപ്പോള്‍  മറക്കാനാവാത്ത പല അനുഭവങ്ങളുമുണ്ടായിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ഇന്ദ്രന്‍സ്, ‘വിസ’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ പറ്റിച്ച അനുഭവം പങ്കിടുകയാണ് മലയാളത്തിന്റെ അനുഗ്രഹീത നടന്‍.

‘വിസ’ എന്ന ചിത്രത്തില്‍ മമ്മുക്ക അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് ചിത്രീകരണത്തിനായി ധരിക്കാന്‍ ഒരു ഷര്‍ട്ട് വേണം, വേലായുധന്‍ സാറായിരുന്നു അതിന്റെ വസ്ത്രാലങ്കാരം. അദ്ദേഹത്തിന് അത്യാവശ്യമായി എങ്ങോട്ടോ പോകേണ്ടി വന്നു, പിന്നെ അത് എന്റെ ജോലിയായി മാറി, റെഡിമെയ്ഡ് ഷര്‍ട്ട്‌ പോയി വാങ്ങാനുള്ള പൈസ ഒന്നും എല്പ്പിച്ചിട്ടും ഇല്ലായിരുന്നു, എന്തായാലും അവിടെ കുറച്ചു തുണിയുടെ പീസ്‌ ഉണ്ടായിരുന്നതെടുത്ത് ഞാന്‍ തുന്നി, അതില്‍ ഞാന്‍ തന്നെ ‘ഡിബി’ എന്ന ബ്രാന്‍ഡ് നെയിമും എഴുതി പിടിപ്പിച്ച് മമ്മൂക്കയ്ക്ക് നല്‍കി, അദ്ദേഹത്തിന് കറക്റ്റ് ഫിറ്റായിരുന്നു, പിന്നീട് കുറേ നാള്‍ കഴിഞ്ഞു ഞാന്‍ ഏതോ അഭിമുഖത്തില്‍ പറഞ്ഞപ്പോഴാണ്  മമ്മുക്ക ഈ സത്യം മനസ്സിലാക്കിയത്, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഇന്ദ്രന്‍സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button