നടിപ്പിന് നായകന് സൂര്യയുടെ നായികായി അപര്‍ണ്ണ ബാലമുരളി അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്, സുധ കൊങ്ങരങ്ങ സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രത്തിലാണ് അപര്‍ണ ബാലമുരളി നായിക വേഷത്തിലെത്തുക, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ നടന്നിരുന്നു, ചടങ്ങില്‍ അപര്‍ണ ബാലമുരളിയും പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ചിത്രം അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അപര്‍ണ കോളിവുഡിന്റെയും ഭാഗ്യ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്, സൂര്യയുടെ 38-ആമത്തെ ചിത്രമാണ് സുധ കൊങ്ങരങ്ങ സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ എട്ടിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എന്‍ജികെ, കാപ്പാന് എന്നിവയാണ് സൂര്യയുടെ മറ്റു പ്രോജക്റ്റുകള്‍.
Post Your Comments