മോഹന്‍ലാല്‍ ജഗതി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളും ചിരി ചിത്രങ്ങളും മലയാളത്തിലുണ്ട്. അത്തരത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമയാണ് യോദ്ധ. സംഗീത് ശിവന് ഒരുക്കിയ ഈ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിട്ടു 27 വര്‍ഷങ്ങള്‍ പിന്നിടുന്നു.
തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ഇന്നും മലയാളികളുടെ പ്രിയകഥാപാത്രമായി നില്‍ക്കുന്നത് അവതരണമികവ കൊണ്ട് തന്നെയാണ്. അരശുംമൂട്ടില്‍ അപ്പുകുട്ടനെ അവതരിപ്പിക്കാന്‍ ജഗതി അല്ലാതെ മറ്റൊരു നടനെയും സങ്കല്പ്പിക്കാന് തനിക്ക് കഴിയില്ലായിരുന്നുവെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകന് സംഗീത് ശിവന്.
”ലാല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ലാലിന്റെ കൂടെ കോംപീറ്റ് ചെയ്തു നില്ക്കണമെങ്കില് ദെയര്‍ വാസ് നോ അദര്‍ ചോയിസ്. അദ്ദേഹവും ലാല്‍ സാറും ഒരുമിച്ചു വന്നാല്‍ പിന്നെ നമുക്ക് ഒരു രക്ഷയുമില്ല. അവര്‍ അങ്ങോട്ടുമിങ്ങോട്ടും…പക്ഷേ വേറൊരു ആക്ടറിനിടയില്‍ ജഗതി സാര്‍ അവര്‍ക്ക് മേലെ സ്കോര്‍ ആകും. ജഗതി സാറിന്റെ അത്രയും ഇംപ്രവൈസ് ചെയ്യാന്‍ അവര്‍ക്ക് കഴിയാത്തതു കൊണ്ടാണ്. ലാല്‍ സാറും ജഗതിയും കൂടി വന്നാല്‍ ദാറ്റ് ബികം സംതിംഗ് എല്‍സ്.” സംഗീത് ശിവന് പങ്കുവച്ചു
Post Your Comments