
മലയാള സിനിമയ്ക്ക് പുതിയ നായികമാരെ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്. നടന്, തിരക്കഥ , സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ബാലചന്ദ്രമേനോന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ്. തന്റെ ഫിലിമി ഫ്രൈഡേയ്സില്‍ സിനിമയിലെ അനുഭവങ്ങള്‍ എല്ലാം വെളിപ്പെടുത്തുമെന്നു താരം പറയുന്നു.
”മാസ്റ്റര്‍ബേഷന്‍ എന്ന വാക്കെടുത്ത് നാലോ അഞ്ചോ സ്ത്രീകള്‍ ചുറ്റിനുമിരുന്ന് പറഞ്ഞാല്‍ സ്ത്രീ സമത്വം ഉണ്ടാകുമോ? നായികയായി കൊണ്ടുവന്നിട്ടുള്ള എല്ലാ സ്ത്രീകളെയും കുളിപ്പിച്ചിട്ടുള്ള പ്രതിഭാധനന്മാരായ സംവിധായകരുണ്ട്. എന്തെങ്കിലും ഒരു കാര്യം കണ്ടെത്തി കുളത്തില്‍ മുക്കിയെടുക്കും. എന്നാല്‍ ബാലചന്ദ്രമേനോന് അത് ചെയ്യില്ല. പല നായികമാരെയും സിനിമയില്‍ അവതരിപ്പിച്ചു. ഇവരൊക്കെ തന്റെ സിനിമയിലൂടെ കഴിവ് തെളിയിച്ചു. ഒരു നായികയെ പോലും താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ല. ” ഇത്തരത്തില്‍ താന്‍ സിനിമയില്‍ അവതരിപ്പിച്ച നായികമാര്‍ക്ക് രണ്ടാമതൊരിക്കല്‍ അവസരം കൊടുക്കാത്തതിന്റെ കാരണം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുമെന്ന് അദ്ദേഹം പറയുന്നു.
Post Your Comments