ലൂസിഫറിനെ മലയാളത്തിന്റെ മഹാ വിജയമാക്കി മാറ്റുന്ന പ്രേക്ഷകര്‍ ബാഹുബലിയ്ക്കും മുന്പില് നിര്‍ത്തി ചിത്രത്തെ ആഘോഷമാക്കുകയാണ്, ബാഹുബലിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ആഴ്ചയിലെ കളക്ഷനാണ് ലൂസിഫര്‍ തിരുത്തിയെഴുതിയിരിക്കുന്നത്, ഒരാഴ്ച കൊണ്ട് ബാഹുബലി കേരളത്തില്‍ നിന്ന് മുപ്പതോളം കോടി നേടിയെങ്കില്‍ ലൂസിഫര്‍ നാല്‍പ്പത് കോടി കടന്നു മുന്നേറുകയാണ്.
തെന്നിന്ത്യന്‍ സിനിമയില്‍ വലിയ കൊടുംങ്കാറ്റായി ആഞ്ഞു വീശുന്ന ലൂസിഫര്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സാമ്പത്തിക വിജയം നേടുന്ന ചിത്രമായി മാറുമെന്നതില്‍ തര്‍ക്കമില്ല, പുലിമുരുകന് ശേഷം നൂറ് കോടി നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായി ലൂസിഫര്‍ ചരിത്രത്തിന്റെ താളുകളില്‍ അധികം വൈകാതെ തന്നെ എഴുതപ്പെടും. മോഹന്‍ലാല്‍ എന്ന താരത്തിന്റെ സ്ക്രീന്‍ പ്രസന്‍സ് ആണ് ലൂസിഫറിന്റെ വലിയ വിജയത്തിന്റെ പ്രധാന ഘടകം.
Post Your Comments