ഏപ്രില്‍ ഒന്നിന് അള്‍ട്രാസോണോഗ്രഫിയുടെ റിസള്‍ട്ടിലന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ഭാര്യ ഗര്‍ഭിണി ആണെന്ന് വ്യാജ വാര്‍ത്ത പങ്കുവച്ച ഗായകന് ജസ്റ്റിന് ബീബറിനും ഭാര്യയും മോഡലുമായ ഹെയ്ലി ബാള്‍ഡ്വിന്നും നേര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അമര്‍ഷം. ആശുപത്രിയില്‍ നിന്നുള്ള ഹെയ്ലിയുടെ ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് താരം ആരാധകരെ പറ്റിക്കാന്‍ ശ്രമിച്ചത്. സംഭവം സത്യമാണെന്ന് കരുതി നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ കുറിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവം ഒരു പ്രാങ്ക് ആയിരുന്നെന്ന് ബീബര്‍ തുറന്നുപറഞ്ഞു. വലിയൊരു വിഭാഗം ആരാധകരും വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയതോടെ മാപ്പ് പറയുകയായിരുന്നു താരം.
“തമാശയെ ആ രീതിയില്‍ കാണാത്ത ഒരുപാട് ആളുകള്‍ ഉണ്ട്. ഞാന്‍ ഇത്തരം പ്രാങ്കുകള്‍ ചെയ്യുന്ന ആളാണ്. അതിനര്‍ദ്ധം കുട്ടികള്‍ ഉണ്ടാകാത്തവരുടെ വികാരങ്ങളെ മാനിക്കാത്ത ആളാണ് ഞാന്‍ എന്നല്ല. പലരും മാതാപിതാക്കളെയും മറ്റും പറ്റിക്കാനായി ആദ്യം പറയുന്നത് ഗര്‍ഭിണിയാണെന്നാണ്. അത് പറയുമ്ബോള്‍ അവരുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം കാണാന്‍ വേണ്ടിയാണ് അത്. എന്തുതന്നെയായാലും ഇതുമൂലം ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു”, ബീബര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Post Your Comments