![](/movie/wp-content/uploads/2019/04/sruthi.jpg)
സിനിമാ ലോകത്ത് താര വിവാഹങ്ങളും പ്രണയവും എന്നും ചര്‍ച്ചാ വിഷയമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ താരപുത്രിയാണ് ശ്രുതി ഹസന്‍. മിഷായേല്‍ കോര്‍സലെയുമായി ശ്രുതി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് ശ്രുതി
പ്രണയമുണ്ടെന്ന് കരുതി അത് വിവാഹത്തില്‍ തന്നെ കലാശിക്കുമെന്നോ വിവാഹത്തിനായാണ് അതെന്നോ തരത്തിലോ ഉള്ള നിലപാടുകളോട് യോജിക്കാന്‍ തനിക്കാവില്ലെന്ന് ശ്രുതി പറയുന്നു. ”മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള നിലപാടുകളാണ് തന്റേത്. ഇപ്പോഴൊന്നും താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല” ശ്രുതി കൂട്ടിച്ചേര്‍ത്തു
Post Your Comments