GeneralLatest NewsMollywood

വ്യാജ രേഖ; പൃഥ്വിരാജ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്

നേരത്തെ രണം സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ വിനോദ് ഷൊർണൂരിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു

പൃഥ്വിരാജ് നായകനായി എത്തിയ രണം എന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ബിജു തോമസ്, ഭാര്യ റാണി ഉമ്മന്‍, അഭിഭാഷകന്‍ മുഹമ്മദ് സിയാദ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ വിതരണക്കാരനെതിരെ വ്യാജരേഖ ചമച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പോലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെ രണം സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ വിനോദ് ഷൊർണൂരിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാല്‍ രണം സിനിമ തിയ്യറ്ററുകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തികനഷ്ടം ചിത്രത്തിന്റെ വിതരണക്കാരനായ വിനോദ് ഷൊര്‍ണ്ണൂരില്‍ നിന്ന് തട്ടിയെടുക്കാനായി വ്യാജ പ്രമാണങ്ങള്‍ നിര്‍മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. രണ്ട് കോടി അറുപത്തിമൂന്ന് ലക്ഷം രൂപയുടെ ചെക്കും വ്യാജമായി തയ്യാറാക്കി. മുമ്പ് വിനോദ് ഷൊര്‍ണ്ണൂരിന്റെ അഭിഭാഷകനായിരുന്ന മുഹമ്മദ് സിയാദിന്റെ ചെക്കും മുദ്രപത്രവും ഉപയോഗിച്ചാണ് വ്യാജ കരാര്‍ തയ്യാറാക്കിയത്. എന്നാല്‍ കരാറില്‍ രേഖപ്പെടുത്തിയ തീയതിയില്‍ വിനോദ് ഷൊര്‍ണ്ണൂര്‍ സംസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്‌ ഇവര്‍ക്കെതിരെ കേസ് എടുത്തത്.

shortlink

Related Articles

Post Your Comments


Back to top button