CinemaMollywoodNEWS

നാനാ പടേക്കര്‍ ചെയ്യണമെന്നായിരുന്നു എംടിയുടെ ആഗ്രഹം: ഒടുവില്‍ ആ വേഷം മലയാളത്തിന്‍റെ അനുഗ്രഹീത നടന് ലഭിച്ചതിനു പിന്നില്‍!

പെരുന്തച്ചനായി അതിശയകരമാംവിധം പകര്‍ന്നാട്ടം നടത്തിയ ഇതിഹാസ നടന്‍ തിലകന് പുറമേ നെടുമുടി വേണുവും, മനോജ്‌ കെ ജയനുമൊക്കെ ജീവിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍

എംടിയുടെ തൂലികയില്‍ നിരവധി അത്ഭുത സിനിമകള്‍ ഉദയം ചെയ്തിട്ടുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരുന്നു അജയന്‍ സംവിധാനം ചെയ്ത ‘പെരുന്തച്ചന്‍’. വ്യത്യസ്തമായ സംവിധാനം കൊണ്ടും , കലാസംവിധാനം കൊണ്ടും ആര്‍ട്ടിസ്റ്റുകളുടെ ഗംഭീര പ്രകടനം കൊണ്ടും ഉയരത്തില്‍ നില്‍ക്കുന്ന പെരുന്തച്ചന്‍ ഇന്ത്യന്‍ സിനിമ കണ്ട വിസ്മയ ചിത്രമായിരുന്നു.

പെരുന്തച്ചനായി അതിശയകരമാംവിധം പകര്‍ന്നാട്ടം നടത്തിയ ഇതിഹാസ നടന്‍ തിലകന് പുറമേ നെടുമുടി വേണുവും, മനോജ്‌ കെ ജയനുമൊക്കെ ജീവിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍. മനോജ്‌ കെ ജയന് കരിയര്‍ ബ്രേക്ക് നല്‍കിയത് പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ തിരുമംഗലം നീലകണ്ഠന്‍ എന്ന കഥാപാത്രമായിരുന്നു. .’മറുപുറം’, ‘അനന്തവൃത്താന്തം’, തുടങ്ങി രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ചു പരിചയമുള്ള മനോജ് കെ ജയനെന്ന പുതുമുഖത്തെ എംടിയും സംവിധായകനും ചേര്‍ന്ന് പെരുന്തച്ചനിലെ കഥാപാത്രം ചെയ്യാന്‍ തെരഞ്ഞെടുക്കുകയായിരുന്നു, ‘കുമിളകള്‍’ എന്ന ദൂരദര്‍ശനിലെ ടെലിവിഷന്‍ സീരിയലാണ്  മനോജ്‌ കെ ജയന് സിനിമയിലേക്കുള്ള  വഴിതുറന്നത്.

മനോജ്‌ കെ ജയന്‍  ചെയ്യാനിരുന്ന കഥാപാത്രം നാനാ പടേക്കര്‍ ചെയ്യണമെന്നായിരുന്നു എംടിയുടെ ആഗ്രഹം, മലയാളത്തില്‍ നിന്ന് നടന്‍ അശോകനും ലിസ്റ്റില്‍ ഉണ്ടായിരുന്നു, ഒടുവില്‍ മനോജ്‌ കെ ജയന് ആ വലിയ അവസരം വന്നു ചേരുകയും, പെരുന്തച്ചന്‍ എന്ന സിനിമയോടെ മനോജ്‌ കെ ജയന്‍ മലയാളത്തിലുള്ള തിരക്കുള്ള നടനായി മാറുകയും ചെയ്തു. ‘സര്‍ഗം’ എന്ന സിനിമയിലെ കുട്ടന്‍ തമ്പുരാനെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹരിഹരന്‍റെ വിളി വന്നതിലെ പ്രധാന കാരണം പെരുന്തച്ചനിലെ മനോജ്‌ കെ ജയന്റെ മികച്ച അഭിനയ പ്രകടനമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button