നടനില്‍ നിന്നും സംവിധായകനായി മാറിയ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറിന്റെ തിരക്കഥയൊരുക്കിയത് നടന് മുരളി ഗോപിയാണ്. ഈ സംവിധായക-തിരക്കഥാകൃത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ അതിനു സാധ്യതയുണ്ടെന്ന് തുറന്നുപറയുകയാണ് മുരളി ഗോപി.
പൃഥ്വിരാജുമൊത്തുള്ള തന്റെ ചിത്രമാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിക്കുന്ന മുരളി ഗോപി ‘ഇനിയും ചിലത് വരാനുണ്ടെ’ന്നും കുറിച്ചുന്നു (More to come).ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് സൂചന.
ലൂസിഫര്‍ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിന്റെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. അതുകൊണ്ട് തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമോ എന്നാണു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എന്നാല്‍ പൃഥ്വിരാജും മുരളി ഗോപിയും അടുത്തതായി ഒന്നിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിനുവേണ്ടിയായിരിക്കുമെന്ന് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
Post Your Comments