മലയാള സിനിമയില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന രണ്ടു സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും ഏകദേശം ഒരേ സമയത്ത് മലയാള സിനിമാ ലോകത്ത് തുടക്കം കുറിച്ചവര്‍. അന്‍പതോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച മോഹന്‍ലാല്‍ മമ്മൂട്ടി സംഖ്യം ഇന്നും താര സിംഹാസനത്തില്‍ നിലയുറപ്പിച്ചു കൊണ്ട് അവരുടെ ജൈത്രയാത്ര തുടരുകയാണ്. ഒരിക്കല്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയ ഒരു ടിവി ഷോയില്‍ മമ്മൂട്ടി ഒരു ചോദ്യം ചോദിക്കുകയുണ്ടായി…
ഒരേ രംഗത്ത് മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന രണ്ടുപേരുടെ വ്യക്തിപരമായ സൗഹൃദ സ്നേഹത്തിന് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടാകും?
വളരെ ലളിതവും സിന്‍സിയറുമായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി
“ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന ഒരു ഹൈഫനകത്ത് വരണ്ട,അങ്ങോട്ടും ഇങ്ങോട്ടുമുള്ള വ്യക്തി ബന്ധവും ആത്മാര്‍ത്ഥതയും എന്താണെന്നുള്ളതാണ് ഈ ചോദ്യത്തിന്റെ അര്‍ത്ഥം..ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന് അദ്ദേഹം അങ്ങനെ തന്നെ ചോദിച്ചത് കൊണ്ട് ഞാന്‍ അത് പോലെ തന്നെ ഉത്തരം നല്‍കാം”..
“മമ്മൂട്ടിക്കയെ എനിക്ക് എത്ര വര്‍ഷമായി അറിയാം, ഞങ്ങള്‍ ഏകദേശം 54 സിനിമകള്‍ ചെയ്തു മറ്റൊരു ഭാഷയിലും രണ്ടു സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച് ഇത്രയും സിനിമ ചെയ്തിട്ടില്ല, എല്ലാ കാലത്തും രണ്ടുപേര്‍ ഉണ്ടായിരുന്നു അമിതാബ് ബച്ചന്‍- ധര്‍മേന്ദ്ര, സത്യന്‍ -നസീര്‍, സുകുമാരന്‍-സോമന്‍ പക്ഷെ എനിക്കും മമ്മൂട്ടിക്കയ്ക്കും മാത്രമേ ഈ 54 സിനിമകള്‍ ഒന്നിച്ചു അഭിനയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അത് ഞങ്ങള്‍ മലയാളത്തില്‍ മാത്രം വര്‍ക്ക് ചെയ്തത് കൊണ്ടാണ് കേരളത്തില്‍ ജനിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്യാന്‍ സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.. ഇതിന്റെ അടിസ്ഥാനമെന്നു പറയുന്നത് പരസ്പരം റെസ്പെക്റ്റ് ചെയ്യുക എന്നുള്ളതാണ്, നമ്മള്‍ രണ്ടു മനുഷ്യരാണ്, രണ്ടു ജീവനുകള്‍ ആണ്, അദ്ദേഹം എന്റെ സുഹൃത്താണ് അത് കൊണ്ട് അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവൃത്തികളും എനിക്ക് അംഗീകരിക്കപ്പെടെണ്ടതാണ്, ഞാന്‍ ഇഷ്ടപ്പെടുന്നതാണ്. അത് കൊണ്ട് തന്നെ നിങ്ങള്‍ അങ്ങനെ പറയാന്‍ പാടില്ല, നിങ്ങള്‍ ഇങ്ങനെ ചെയ്യൂവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല..പ്രൊഫഷണലായി എന്റെ ഭാഗത്ത് നിന്ന് ഒരു ഈഗോയും ഉണ്ടായിട്ടില്ല, അദ്ദേഹത്തിനും അങ്ങനെ ഉണ്ടായിട്ടില്ല”- മോഹന്‍ലാല്‍ വ്യക്തമാക്കുന്നു..
Post Your Comments