തന്റെ രണ്ടാം വരവില്‍ ലൂസിഫര്‍ എന്ന ചിത്രം മഞ്ജു വാര്യര്‍ക്ക് അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് വരച്ചു നല്‍കിയത്, ലൂസിഫറില്‍ അഭിനയിക്കാനുള്ള സ്ക്രീന്‍ സ്പേസ് ഏറ്റവും കൂടുതലായി നല്‍കിയിട്ടുള്ളത് മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തിനാണ്, ലൂസിഫര്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷം പങ്കിട്ട ശേഷം മഞ്ജു വാര്യര്‍ കോളിവുഡിലെ അസുരന് എന്ന ധനുഷ് ചിത്രത്തിന്റെ ലൊക്കെഷനിലേക്കാണ് പോകുന്നത്. ധനുഷ് ലീഡ് റോളിലെത്തുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു.
വെട്രി മാരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ ധനുഷ് അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജദേവര്‍ എന്ന അച്ഛന് കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് അസുരനിലെ പ്രധാന സന്നിധ്യമാകും. മണിമേഖലൈ എന്ന നായിക കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. തമിഴിലെ പ്രമുഖ നോവലിസ്റ്റ് പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
Post Your Comments