തമിഴില്‍ ഭാഗ്യരാജിന്റെ നായികയായിട്ടായിരുന്നു നടി കല്പ്പനയുടെ തുടക്കം. ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ച കല്‍പ്പന വളരെ അവിചാരിതമായിട്ടാണ് മലയാളത്തിലെത്തിയത്. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന ചിത്രത്തിലെ ഹാസ്യ കഥാപാത്രമായിരുന്നു കല്‍പ്പനയെ പ്രേക്ഷകര്‍ക്കിടയിലെ സുപരിചിതയാക്കിയത്.
തമിഴിലെ നായികയില്‍ നിന്ന് കോമഡി റോളുകളിലേക്ക് മാറിയ കല്‍പ്പനയോട് ഇമേജ് നോക്കി അഭിനയിക്കരുതെന്ന് പഠിപ്പിച്ചത് കല്പ്പനയുടെ അമ്മയാണ്, തന്റെ അവസാന നാളുകളില്‍ തമിഴില്‍ നിന്ന് മലയാളത്തിലേക്കുള്ള എന്‍ട്രിയെക്കുറിച്ച് കല്‍പ്പന ഒരു മാധ്യമത്തില്‍ പങ്കുവച്ചതിങ്ങനെ…
“ഭാഗ്യരാജ് സാറിന്റെ സിനിമയില്‍ നായികായി അഭിനയിച്ചിട്ടു പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ഹാസ്യ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കമലിക്കയുടെ വിളി വന്നപ്പോള്‍ ശരിക്കും വിഷമിച്ചിരുന്നു, പാര്‍വതിയായിരുന്നു ചിത്രത്തിലെ നായികയെന്നും അറിഞ്ഞു, നായികയാകാന്‍ ആഗ്രഹിച്ച എന്നോട് അമ്മയാണ് പറഞ്ഞു തന്നത് “നീ ഇമേജ് നോക്കി കഥാപാത്രങ്ങളെ സ്വീകരിക്കരുതെന്ന്”, അമ്മ നല്കിയ ഉപദേശം സ്വീകരിച്ചാണ് നായികയില്‍ നിന്ന് കോമഡി റോളുകളും ഏറ്റെടുക്കാന്‍ തീരുമാനിച്ചത്”.
Post Your Comments