ബോളിവുഡ് താര സുന്ദരി കങ്കണ ഒരു ചിത്രത്തിന്റെ ഷൂട്ടിനായി അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ സംവിധായകന് ആവശ്യപ്പെട്ടെന്നു വെളിപ്പെടുത്തല്‍ നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ തനിക്ക് എതിരെ ഉതിര്‍ന്ന ആരോപണങ്ങള്‍ക്ക് എതിരെ സംവിധായകന് പഹലജ് നിഹലാനി രംഗത്ത് എത്തിയിരിക്കുകയാണ്. കങ്കണ പ്രതിപാദിക്കുന്ന ഫോട്ടോഷൂട്ടിന്റെ സമയത്ത് താന്‍ ലൊക്കേഷനില്‍ ഇല്ലായിരുന്നുവെന്നും താന്‍ ചെയ്ത നന്മകള് അവര്‍ മറക്കുകയാണെന്നും നിഹലാനി പറയുന്നു. പാസ്സ്പോര്‍ട്ടില്‍ തെറ്റായ മേല്‍വിലാസം നല്‍കുന്നത് വലിയ ക്രിമിനല്‍ കുറ്റമാണ്. അങ്ങനെ കുഴപ്പത്തില്‍ ആയ നടിയെ അന്ന് അവര്‍ക്ക് ജാമ്യം എടുക്കാനും ആ പ്രശ്നത്തില്‍ നിന്നും ഒഴിവാക്കാനും സഹായിച്ചത് താനാണെന്നും നിഹാലിനി പറയുന്നു
‘ഐ ലവ് യൂ ബോസ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ആ സമയം ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. കങ്കണയുടെ അപ്പോഴത്തെ സെക്രട്ടറി രാകേഷ് നാഥിനൊപ്പമാണ് അവര്‍ ഫോട്ടോഷൂട്ടിനെത്തിയത്. അതുകൊണ്ട് ഫോട്ടോഷൂട്ടിന് കങ്കണ ധരിച്ച വസ്ത്രമോ ധരിക്കാത്ത വസ്ത്രമോ ഒന്നും നിശ്ചയിച്ചത് ഞാനല്ല. ചിത്രത്തിലെ കഥാപാത്രത്തെ സോഫ്റ്റ് പോണ് കഥാപാത്രം എന്നാണ് കങ്കണ ഇപ്പോള്‍ പറയുന്നത്. ആ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് എന്നോട് അപേക്ഷിച്ചത് കങ്കണ ഓര്‍ക്കുന്നുണ്ടോ? അക്കാലത്ത് ആദിത്യ പാഞ്ചോലിക്കൊപ്പം ഓരോ നിര്‍മാതാവിനടുത്തും ഒരവസരത്തിനായി ഓടിനടക്കുകയാണ് കങ്കണ. പക്ഷേ ആരും അവര്‍ക്ക് അവസരം നല്‍കിയില്ല.
മൂന്ന് ചിത്രങ്ങള്‍ എനിക്കൊപ്പം ചെയ്യാമെന്ന കരാറില്‍ കങ്കണ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ അനുരാഗ് ബസുവിനൊപ്പം ഒരു ചിത്രം ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അവരെ കോണ്ട്രാക്ടില് നിന്നും ഒഴിവാക്കി കൊടുത്തു. അവര്‍ അതിനെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിച്ചു കേട്ടിട്ടുണ്ടോ? പാസ്സ്പോര്‍ട്ടില്‍ മുംബൈയിലെ തെറ്റായ അഡ്രസ്സ് നല്കി വലിയ കുഴപ്പത്തിലായതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടോ? പാസ്സ്പോര്‍ട്ടില്‍ തെറ്റായ മേല്‍വിലാസം നല്‍കുന്നത് വലിയ ക്രിമിനല്‍ കുറ്റമാണ്. അന്ന് അവര്‍ക്ക് ജാമ്യം എടുക്കാനും ആ പ്രശ്നത്തില്‍ നിന്നും ഒഴിവാക്കാനും ഓടി നടന്നത് ഞാനാണ്. അതിനു ഇങ്ങനെയാണ് അവര്‍ പ്രത്യുപകാരം ചെയ്യുന്നത്. അവരെ ചൂഷണം ചെയ്തു എന്നാരോപിച്ചു കൊണ്ട്? കങ്കണയെ പോലുള്ള അഭിനേതാക്കള്‍ ഇവിടെ കഷ്ടപ്പെട്ട് ഉയര്‍ന്നു വരന് ശ്രമിക്കുന്ന അഭിനേതാക്കള്‍ക്ക് ചീത്തപ്പേരുണ്ടാകും ” നിഹലാനി വെളിപ്പെടുത്തി
Post Your Comments